വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ ഒന്നാം സ്ഥാനത്ത് നിന്നും പിന്തള്ളപ്പെട്ട് കേരളം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 2021-22 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളത്തിന് 609.7 സ്കോർ ആണ് ലഭിച്ചത്. 700ല്‍ 641 പോയിന്റുമായി ഛണ്ഡിഗഢും പഞ്ചാബുമാണ് ഒന്നാം സ്ഥാനത്ത്.
തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, പുതുച്ചേരി, ഗുജറാത്ത് എന്നിവയാണ് കേരളത്തിനൊപ്പം നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. പഠന ഫലങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മുതലായ ഘടകങ്ങളാണ് സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരത്തിനായി കണക്കാക്കുന്നത്. വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും 10 ഗ്രേഡുകളായാണ് തരംതിരിക്കുന്നത്. ആദ്യ അഞ്ച് ഗ്രേഡുകളില്‍ ഇടംനേടാന്‍ ഒരു സംസ്ഥാനത്തിനും കഴിഞ്ഞില്ല.

