ഇറ്റലിയിൽ നിന്ന് സ്വറ്റ്സർലൻഡിലേക്ക് കേബിൾ കാർ; വെറും 2 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താം

റോം: ഇറ്റലിയിൽ നിന്ന് സ്വറ്റ്സർലൻഡിലേക്ക് കേബിൾ കാർ. മാറ്റർഹോൺ ആൽപൈൻ ക്രോസിങ് എന്നാണ് ഈ കേബിൾ കാർ ശൃംഗലയുടെ പേര്. 4000 മീറ്റർ ഉയരത്തിലൂടെയാണ് ഈ കേബിൾകാർ യാത്ര. രണ്ട് മണിക്കൂർ നേരം കൊണ്ട് ഈ കേബിൾ കാറിലൂടെ ഇറ്റലിയിൽ നിന്നും സ്വിറ്റസർലാൻഡിലേക്ക് എത്താം. സ്വിറ്റ്സർലൻഡിലെ മാറ്റർഹോൺ പർവത ഗ്രാമമായ സെർമാറ്റിൽ നിന്ന് ഇറ്റലിയിലെ സെർവിനിയയിലേക്കാണ് ഈ കേബിൾ കാറുകൾ സഞ്ചരിക്കുന്നത്.

വടക്കുകിഴക്കൻ ഇറ്റലിയിലെ പർവത പ്രദേശമായ ഓസ്റ്റ വാലിയിലെ അതിമനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാനാകുമെന്നതാണ് ഈ യാത്രയുടെ മറ്റൊരു പ്രത്യേകത. ആഡംബര സൗകര്യങ്ങളാണ് കേബിൾ കാറിനുള്ളത്. 9 മൗണ്ടൻ സ്റ്റേഷനുകളിൽ കേബിൾ കാറുകൾ നിർത്തും. ഇതിൽ അഞ്ച് സ്റ്റോപ്പുകൾ സ്വിറ്റ്സർലൻഡിലും നാലെണ്ണം ഇറ്റലിയിലുമായിരിക്കും.

സ്വിറ്റ്സർലൻഡിലെ സെർവിനിയയിൽ നിന്നും ഇറ്റലിയിലെ സെർമാറ്റിൽ നിന്നും ഈ യാത്രയുടെ ടിക്കറ്റുകൾ ലഭ്യമാകും. ഏകദേശം 14,223 രൂപയോളമാണ് ഈ യാത്രയുടെ ടിക്കറ്റ് ചെലവ്.