രണ്ട് പതിറ്റാണ്ട് മുൻപ് 2003 ജൂലായ് നാലിനാണ് ദിലീപിന്റെ കരിയറിൽ ഹിറ്റ് ചിത്രങ്ങളിലൊന്നായ സി ഐ ഡി മൂസ റിലീസായത്. ദിലീപിന്റെ ഹിറ്റ് കോമഡി ചിത്രങ്ങൾ എല്ലാം പുറത്തിറങ്ങിയ ദിവസം കൂടിയാണ് ജൂലായ് നാല്. അതുകൊണ്ട് തന്നെ താരത്തിന്റെ ഭാഗ്യ ദിനമായാണ് ജൂലൈ 4 കണക്കാക്കുന്നത്.
അതേ ദിനത്തിൽ ആരാധകർക്ക് ഒരു സർപ്രൈസ് അറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം. ‘മൂസ വൈകാതെ തിരികെയെത്തുന്നു. സി ഐ ഡി മൂസയുടെ ഇരുപതാം വർഷം” എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ ദിലീപ് ഒരു ലിങ്ക് പങ്കുവച്ചിട്ടുണ്ട്. മലയാള ചിത്രങ്ങളിൽ ഏറ്റവുമധികം റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങളിലൊന്നാണ് ജോണി ആന്റണി സംവിധാനം ചെയ്‌ത സി ഐ ഡി മൂസ.

