കൊല്ലൂർ മൂകാംബിക ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ 65 വയസ്സ് കഴിഞ്ഞവർക്ക് ക്യൂ നിൽക്കണ്ട

കര്‍ണാടകയിലെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ 65 വയസ് പിന്നിട്ടവര്‍ക്ക് ഇനിമുതൽ ക്യൂ നില്‍ക്കേണ്ടതില്ല. മുസ്‌റായ് (ദേവസ്വം) കമ്മീഷണര്‍ എച്ച് ബസവരാജേന്ദ്രയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കൊല്ലൂര്‍ മൂകാംബിക, മൈസൂരു ചാമുണ്ഡേശ്വരി, കൂക്കെ സുബ്രഹ്‌മണ്യ പോലുള്ള 202 എ കാറ്റഗറി ക്ഷേത്രങ്ങളിലും, 156 ബി കാറ്റഗറി ക്ഷേത്രങ്ങളിലുമാണ് സൗകര്യം.