ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ പണപ്പെട്ടിയുമായി നാദിറ പടിയിറങ്ങി. കഴിഞ്ഞ ദിവസമായിരുന്നു പ്രേക്ഷകരെ ഏവരെയും അത്ഭുതപ്പെടുത്തികൊണ്ടുള്ള നാദിറയുടെ പിൻവാങ്ങൽ. തന്റെ ലക്ഷ്യം നിറവേറ്റിയാണ് ഹൗസില്‍ നിന്ന് മടങ്ങുന്നതെന്ന് നാദിറ പറയുന്നു. ജീവിതത്തില്‍ ഒത്തിരി പ്രതീക്ഷയോടാണ് ആ ഹൗസിലേക്ക് കയറിയത്.
ഞാൻ എടുത്ത തീരുമാനത്തില്‍ ഖേദമില്ല. കാരണം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വപ്നങ്ങള്‍ കാണുന്ന വ്യക്തിയാണ്. സ്വപ്നങ്ങളുടെ ആരംഭമായിട്ടാണ് ബിഗ് ബോസിനെയും താൻ കാണുന്നത്. എന്നെ നോക്കിക്കണ്ടിരുന്ന മനുഷ്യര്‍ക്കിടയിലേക്ക് ഞാൻ യഥാര്‍ഥ ജീവിതത്തില്‍ എത്തുകയാണ്. എനിക്ക് അവിടെ 100 ദിവസം നില്ക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.
ഫൈനല്‍ ടോപ് ഫൈനല്‍ എത്തണമെന്നുണ്ടായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ടു കൂടിയാണ് ഞാൻ ഹൗസില്‍ നിന്ന് ഇറങ്ങിയത്. എന്നാലും നിങ്ങളുടെ പിന്തുണയും സ്നേഹവും ഇനിയും ജീവിതത്തില്‍ ഉണ്ടാകുമെന്ന് ഏറെ പ്രതീക്ഷയോടെയാണ് ഈ നിമിഷം നില്‍ക്കുന്നത്. എങ്ങനെയാണ് നിങ്ങള്‍ ഇതിനെ കാണുന്നത് എന്ന് തനിക്ക് അറിയില്ല. താൻ സ്വപ്നം കാണുന്നതിനേക്കാളും തുകയാണ് തന്റെ മുന്നിലേക്ക് എത്തിയത്. ഞാൻ വലിയൊരു ലക്ഷ്യവുമായിട്ടാണ് വന്നത്. ആ ലക്ഷ്യം നിറവേറ്റാൻ സാധിച്ചു.
അതില്‍ വലിയ അഭിമാനം ഉണ്ട്. ഞാൻ അടങ്ങുന്ന എല്‍ജിബിടിക്യു പ്രതിനിധീകരിച്ച് ഹൗസിലേക്ക് എത്തുമ്പോള്‍ മറ്റൊരേക്കാളും ഉത്തരവാദിത്തം എനിക്ക് ഉണ്ടായിരുന്നു. ആ മനുഷ്യരെ കുറിച്ചുള്ള സമൂഹത്തിലെ തെറ്റിദ്ധാരണകള്‍ മാറ്റി അറിവ് പകര്‍ന്നുകൊടുക്കുക എന്നത് എന്റെ വലിയ ലക്ഷ്യമായിരുന്നു. അങ്ങനെയുള്ള ആ അറിവ് എന്റെ സംസാരത്തിലുടെയും പെരുമാറ്റത്തിലൂടെയുമൊക്കെ കാണിക്കാൻ എനിക്ക് സാധിച്ചുവെന്നാണ് ഈ നിമിഷം ഞാൻ വിശ്വസിക്കുന്നത്. എന്നായിരുന്നു നാദിറ പണപ്പെട്ടിയുമായി ബിഗ് ബോസ് ഹോക്സിൽ നിന്നും പുറത്തായതിന് ശേഷം വ്യക്തമാക്കിയത്.

