എംഎൽഎ ഫണ്ട് വകമാറ്റി ചെലവഴിച്ച് ഇ പി ജയരാജൻ ; റിപ്പോർട്ടുമായി എ ജി

ഇ പി ജയരാജൻ എംഎൽഎ ആയിരിക്കെ എം.എൽ.എ. ഫണ്ടിൽനിന്ന് 2.10 കോടി രൂപ സർക്കാർ നിർദേശിക്കുന്ന ലിസ്റ്റിലില്ലാത്ത പദ്ധതിയായ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ മുട്ട-പാൽ എന്നിവ വിതരണം ചെയ്യുന്നതിന് വേണ്ടി വക മാറ്റി ചെലവഴിച്ചു. ഇ.പി. ജയരാജൻ എം.എൽ.എ.യായിരുന്ന കാലത്ത് മട്ടന്നൂർ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതിയുടെ പേരിൽ ലക്ഷങ്ങൾ വകമാറ്റിയതായാണ് എ.ജി.യുടെ പ്രാഥമിക ഓഡിറ്റ് റിപ്പോർട്ട്.

1.30 കോടിക്ക് മാത്രമാണ് കണക്കുള്ളത്. 1.30 കോടിയിൽ 40 ലക്ഷം രൂപ വകമാറ്റി ചെലവാക്കിയെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. പ്രീ-പ്രൈമറി മുതൽ എട്ടാംക്ലാസ്‌വരെയുള്ള വിദ്യാർഥികൾക്കായി രണ്ട് പോഷകാഹാര പദ്ധതികൾ രാജ്യത്തുണ്ട്. ഇവ നടപ്പാക്കിയതിനുശേഷവും കുട്ടികളിൽ പോഷകക്കുറവ് കണ്ടെത്തിയാൽ എം.എൽ.എ. ഫണ്ടിൽനിന്ന്‌ തുക വിനിയോഗിക്കാം. എന്നാൽ ഇത്തരത്തിൽ ഒരുപഠനവും നടത്താതെയാണ് തുക ചെലവഴിച്ചത്.