ഏക സിവിൽ കോഡിന് പൊതുജനങ്ങളിൽ നിന്നും മികച്ച അഭിപ്രായം

ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിൽ പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണം. നിയമ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ഋതുരാജ് അശ്വതിയാണ് മികച്ച പ്രതികരണങ്ങളാണ് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട വിവിധ സംഘടനകളും ആയും മറ്റുള്ളവരുമായും വിപുലമായ കൂടിയാലോചനകൾ നടന്നിരുന്നു.

അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഏക സിവിൽ കോഡ് ബില്ല് കൊണ്ടുവരാൻ ബിജെപി നീക്കം നടത്തിവരുന്നതിന്റെ സൂചനകൾക്കിടയായിരുന്നു നിയമ കമ്മീഷന്റെ നടപടി. എന്നാൽ ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്. സിവിൽകോഡ് നടപ്പിലാക്കാൻ തങ്ങൾ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.