മലബാറിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് തിരികൊളുത്തിയ കണ്ണൂർ വിമാനത്താവളം വന്‍ സാമ്പത്തിക ബാധ്യതയിലേക്ക്

കണ്ണൂർ വിമാനത്താവളം വന്‍ സാമ്പത്തിക ബാധ്യതയിലേക്ക്. സർവീസുകൾ നിലച്ചതോടെ വൻസാമ്പത്തിക ബാധ്യതയിലേക്കു നീങ്ങുകയാണ് കിയാൽ. 2018 ഡിസംബർ 9ന് അബുദാബിയിലേക്ക് ആദ്യവിമാനം കണ്ണൂരിൽനിന്നു പറന്നുയരുമ്പോൾ ഒരു നാടിന്‍റെ യാത്ര സ്വപ്നമാണ് സാക്ഷാത്കരിച്ചത്. മലബാറിന്‍റെ സമഗ്ര വികസനത്തിനും ഈ വിമാനത്താവളം കാവാടമാകുമെന്നും കരുതി.

ആദ്യ വിമാനം പറന്നു 10 മാസം കൊണ്ട് പ്രതിദിന സർവീസ് 50ലേക്ക് ഉയർന്നു, ആഴ്ചയിൽ 65 രാജ്യാന്തര സർവീസ് എന്ന നേട്ടവും കിയാൽ സ്വന്തമാക്കി. ഈ കാലയളവിൽ 10 ലക്ഷം പേരും കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു. എന്നാൽ, പ്രതിമാസം 240 സർവീസുകൾ നടത്തിയിരുന്ന ഗോ ഫസ്റ്റിന്‍റെ വിമാനങ്ങൾ സർവീസ് പൂർണമായും നിർത്തിയതാണ് ഇന്ന് കിയാൽ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

വലിയ വിമാനങ്ങളുപയോഗിച്ച്‌ രാജ്യാന്തര സർവീസുകളടക്കം നടത്തിയിരുന്ന എയർ ഇന്ത്യയുടെ പിന്മാറ്റവും വിമാനത്താവളത്തിന്‍റെ കിതപ്പിനു കാരണമായി. എയർ ഇന്ത്യാ എക്സ്‌പ്രസ്‌, ഇൻഡിഗോ എന്നീ എയർലൈനുകൾ മാത്രം സർവീസ്‌ നടത്തുന്ന വിമാനത്താവളമാണ് ഇന്ന് കണ്ണൂർ.