ടൈറ്റൻ സമുദ്ര പേടക അപകടം ; മരണപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ടൈറ്റൻ സമുദ്ര പേടകം അപകടത്തിൽപ്പെട്ട് മരണപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ടൈറ്റാനിക്കിന്‍റെ അവശിഷ്ടം കാണാൻ പോയ പേടകത്തിന്റെ ഭാഗങ്ങൾ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസിൽ എത്തിച്ചിരുന്നു. യുഎസ് കോസ്റ്റ് ഗാർഡാണ് ഇക്കാര്യം പുറത്തുവിട്ടത്.

ശരീരാവശിഷ്ടങ്ങളിൽ നിന്നും ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്തിയിരുന്നു. ലഭ്യമായ അവശിഷ്ടങ്ങൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. അഞ്ച് പേരുമായി അറ്റലാൻ്റിക് സമുദ്രത്തിനടിയിലേക്ക് പോയ പേടകം ഉൾവലിഞ്ഞ് തകരാൻ ഇടയായ സാഹചര്യം കണ്ടെത്താൻ നിർണായകമാണ് ഈ അവശിഷ്ടങ്ങള്‍.

ജൂണ്‍ 18ന് നടന്ന അപകടത്തെപ്പറ്റി യുഎസ്, കാനഡ, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന് സമര്‍പ്പിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.