നടൻ ടി എസ് രാജു അന്തരിച്ചു ; നേരിട്ട് വിളിച്ച് മാപ്പ് പറഞ്ഞ് അജു വർഗീസ്

നടൻ ടി എസ് രാജു അന്തരിച്ചു എന്ന രീതിയിൽ വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ താൻ ആരോഗ്യവാനായി ഇരിക്കുന്നു എന്നറിച്ച് ടി എസ് രാജു തന്നെ രംഗത്തെത്തി. ആദരാഞ്‍ദലി അര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിനിമ നടൻ അജു വര്‍ഗീസ് അബദ്ധം മനസിലായപ്പോള്‍ വിളിച്ച് മാപ്പ് പറഞ്ഞെന്നും ടി എസ് രാജു വ്യക്തമാക്കി. തനിക്കിത് മൂന്നാം ജന്മമാണ് എന്നാണ് അദ്ദേഹം തന്റെ മരണവർത്തകളോട് പ്രതികരിച്ചത്.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ടി എസ് രാജു. സിനിമകളിലേതിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ടെലിവിഷന്‍ പരമ്പരകളില്‍ ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്‍ത ‘ജോക്കറി’ലെ ‘ഗോവിന്ദന്‍’ അടക്കം ചില മികവുറ്റ കഥാപാത്രങ്ങള്‍ ബിഗ് സ്ക്രീനിലും അദ്ദേഹത്തിന് ഉണ്ട്.