സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്; പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി

കൊച്ചി: നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കഴിഞ്ഞ ദിവസമാണ് സിനിമാ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

കാലിന്റെ ലിഗമെന്റിൽ കീഹോൾ സർജറിയാണ് നടത്തിയത്. രണ്ട് മാസത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പൃഥ്വിരാജിന് പരിക്കേറ്റത്. ജി ആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. ഡബിൾ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഷമ്മി തിലകൻ, അനു മോഹൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.