കൊച്ചി: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ പരിശോധന നടന്നു.
കോട്ടയത്ത് ജില്ലയിൽ 12 ഇടങ്ങളിൽ പരിശോധന നടന്നുവെന്നാണ് വിവരം. വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 10000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. വിദേശ കറൻസികളും എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു.

