തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ ചുരുക്ക പട്ടിക തയ്യാറായി. ജയിൽ മേധാവി കെ പദ്മകുമാർ, അഗ്നിരക്ഷാവിഭാഗം മേധാവി ഷേഖ് ദർവേശ് സാഹേബ്, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ ഹരിനാഥ് മിശ്ര എന്നിവരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എട്ടുപേരുടെ പട്ടികയിൽ നിന്നാണ് മൂന്ന് പേരെ ഉന്നതതല യോഗം നിർദേശിച്ചത്.
യൂണിയൻ പബ്ലിക് കമ്മിഷൻ മൂന്നംഗ ചുരുക്ക പട്ടികയ്ക്ക് അംഗീകാരം നൽകുകയും ചെയ്തു. മൂന്നംഗ പട്ടികയിൽ നിന്നും ഒരാളെ ജൂൺ 30-നുമുമ്പ് പോലീസ് മേധാവിയായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കും. അനിൽകാന്താണ് നിലവിലെ ഡിജിപി. അദ്ദേഹം ജൂൺ 30-നാണ് വിരമിക്കുന്നത്.
മൂന്നംഗ പട്ടികയിൽ സീനിയോറിറ്റിയിൽ ഒന്നാമതുള്ളത് ജയിൽ മേധാവി കെ പദ്മകുമാറാണ്.

