തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ സർഫിക്കറ്റുകളിലും ഹോളോം ഗ്രാം ഉൾപ്പെടുത്തുമെന്ന് മന്ത്രി ആർ ബിന്ദു. കെ വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് കേസിന് പിന്നാലെ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നോ രണ്ടോ ആളുകളിൽ നിന്ന് തെറ്റായ പ്രവണത ഉണ്ടാകുമ്പോൾ സാമാന്യവൽക്കരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പലും ചെയർമാനും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.
പരിശോധനയ്ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി മഹാരാജാസിൽ എത്തും എൻഐസി സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട രേഖകൾ കൈമാറി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് മഹാരാജാസ് കോളജ് സന്ദർശിക്കും. അതേസമയം എസ്എഫ്‌ഐ മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങൾ നടത്തുന്നതെന്നും ഇത് ഇരട്ട താപ്പാണെന്നും ആർഷോ വ്യക്തമാക്കി.
കോളേജിലെ ഒരു അധ്യാപകനെ ആർഷോയുടെ മാർക്ക് ലിസ്റ്റ് പുറത്തു പോയതുമായി ബന്ധപ്പെട്ട് പോലിസ് ചോദ്യം ചെയ്തു. മാർക്ക് ലിസ്റ്റിലെ പിഴവ് ആദ്യം ചൂണ്ടിക്കാണിച്ച അദ്ധ്യാപകന് പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

