തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിന്റെ ശിങ്കിടികളായിട്ടാണ് പോലീസ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാവർക്കെതിരെ ഒരു നടപടിയുമില്ല. മയക്കുമരുന്ന് കടത്തും, വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചവരേയും പോലീസ് സംരക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ പോലീസ് തുറങ്കിലടച്ച അനീഷിന്റെ മാതാവിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ചെങ്ങന്നൂരിലെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. വെളുപ്പിന് മൂന്ന് മണിയ്ക്ക് വീട് വളഞ്ഞ് അനീഷിനെ പൊലീസ് പിടിച്ചു കൊണ്ടു പോയതോടെയാണ് അനീഷിന്റെ അമ്മ കുഴഞ്ഞു വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം. വി ഗോപകുമാർ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി. എ സൂരജ്, ഐ ടി / സോഷ്യൽ മീഡിയ സംസ്ഥാന കൺവീനർ എസ്. ജയശങ്കർ, സഹ കൺവീനർ അനിൽ കുമാർ, ജനറൽ സെക്രട്ടറിമാരായ കെ. ബിനു മോൻ, പ്രദീപ് അയിരൂർ, ഐ ബിജെപി മണ്ഡലം പ്രസിഡന്റ് മാരായ പ്രമോദ് കാരയ്ക്കാട്, ദീപ ജി. നായർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, അജി. ആർ. നായർ, ബൈജു കോട്ട തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

