പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം; അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി

ന്യൂഡൽഹി: അമേരിക്കൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തുടക്കം കുറിക്കും. പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

അമേരിക്കൻ പ്രസിഡന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി അമേരിക്കൻ സന്ദർശനം നടത്തുന്നത്. അമേരിക്കൻ കോൺഗ്രസിനെ അദ്ദേഹം അഭിസംബോധന ചെയ്യും. വ്യാഴാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടക്കുക.

ജെറ്റ് വിമാനങ്ങൾ മുതൽ സെമി കണ്ടക്ടർ രംഗത്തെ സഹകരണം അടക്കം വിവിധ മേഖലകളിൽ യോജിച്ച പ്രവർത്തനങ്ങളെ അടുത്തതലത്തിലേക്ക് എത്തിക്കാൻ സന്ദർശനം സഹായകമാകും. ജൂൺ 21 ന് ന്യൂയോർക്കിൽ നടക്കുന്ന യോഗദിന പരിപാടികൾക്കും അദ്ദേഹം നേതൃത്വം നൽകും.