‘നരേന്ദ്ര മോദിയോട് എന്തിനാണു ദേഷ്യം’?; അമിത്ഷായോട് സ്റ്റാലിന്‍

ചെന്നൈ: ഭാവിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍.

‘ബിജെപി നേതാവിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണു ദേഷ്യം? അദ്ദേഹത്തിന്റെ നിര്‍ദേശം ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ല. തമിഴന്‍ പ്രധാനമന്ത്രിയാകണം എന്ന ആശയം ബിജെപിക്കുണ്ടെങ്കില്‍, തമിഴിസൈ സൗന്ദരരാജനും (തെലങ്കാന ഗവര്‍ണര്‍) എല്‍.മുരുകനും (കേന്ദ്രമന്ത്രി) ഉണ്ട്. അവര്‍ക്കു പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുമെന്നു ഞാന്‍ കരുതുന്നു’- സ്റ്റാലിന്‍ പറഞ്ഞു.