കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായി മത്സരിക്കുമെന്നും, എല്ലാ സഹകരണവും സിപിഎമ്മിന് നല്‍കാന്‍ നിര്‍ദേശിച്ചതായും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു.
ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. 75000ല്‍ പരം സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. അതേസമയം, 2016 ലും 2021 ലും പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും ധാരണയോടെയാണ് മത്സരിച്ചത്.

