ഐപിഎസ് തലപ്പത്ത് പരിഷ്‌ക്കരണം

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് പരിഷ്‌ക്കരണം. പോലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിനെ മാറ്റി. പകരം പാലക്കാട് എസ് പി മായ വിശ്വനാഥിനാണ് പോലീസ് ആസ്ഥാനത്തെ എഐജി ചുമതല നൽകിയിട്ടുള്ളത്. സൈബർ ഓപ്പറേഷന്റെ ചുമതലയായിരിക്കും ഇനി ഹരിശങ്കറിന് ലഭിക്കുക. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിൽ നിന്നും ഷൗക്കത്തലിയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റുകയും ചെയ്തു.

വയനാട് എസ്പി ആനന്ദിനെ പാലക്കാട് എസ് പിയാക്കി. പദം സിംഗിനാണ് ഇനി വയനാടിന്റെ ചുമതല.