‘2018ന്റെ ഒടിടി റിലീസ്’; പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി

2018ന്റെ ഒടിടി റിലീസില്‍ പ്രതിഷേധിച്ച് തിയേറ്ററുകള്‍ അടച്ചിടാനുള്ള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫെയോക്) തീരുമാനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്ത്.

‘തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തോട് ബഹുമാനമുണ്ട്. എന്നാല്‍, എല്ലാം ബിസിനസിന്റെ ഭാഗമാണ്. തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുന്‍പ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലൈവ് ഡീല്‍ വന്നപ്പോള്‍ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത് . ഇതാരും മനഃപൂര്‍വം ചെയ്യുന്നതല്ല’- ജൂഡ് പ്രതികരിച്ചു