വത്തിക്കാൻ സിറ്റി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപ്പാപ്പ. അപകടത്തിൽ മരിച്ചവർക്കു നിത്യശാന്തി ലഭിക്കുന്നതിന് പ്രാർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അനുശോചന സന്തേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വളരെ ദുഃഖകരമായ സംഭവമാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. അപകടത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. മരിച്ചവരുടെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ. പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിച്ചു കഴിയുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മാർപ്പാപ്പ വ്യക്തമാക്കി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നുവെന്ന് മാർപ്പാപ്പ കൂട്ടിച്ചേർത്തു.

