തിരുവനന്തപുരം: റോഡുകളില്‍ സ്ഥാപിച്ച എഐ ക്യാമറകളില്‍, ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഇളവ് സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. 10 വയസ്സുവരെയുള്ളവരെ മൂന്നാം യാത്രക്കാരായി അനുവദിക്കുന്നത് കേന്ദ്ര മോട്ടര്‍ വാഹന നിയമത്തിന് വിരുദ്ധമെന്നും എളമരം കരീം എംപിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കി.
അതേസമയം, 12 വയസ്സില്‍ താഴെയുള്ളവരാണ് ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ യാത്രക്കാരെങ്കില്‍ ഇവരെ ഒഴിവാക്കാനായിരുന്നു സംസ്ഥാനത്തിന്റെ ധാരണ. കേന്ദ്രത്തിന്റെ അനുമതി കാക്കുന്നുണ്ടെങ്കിലും തല്‍ക്കാലം ഇക്കാര്യത്തില്‍ പിഴയിടില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, ഇളവ് തേടി സംസ്ഥാനം നല്‍കിയ കത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
റോഡുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ ഇന്ന് അര്‍ധരാത്രി മുതലാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുക. ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ പിഴയീടാക്കാനുള്ള നടപടിയും തുടങ്ങും.

