‘ലോക കേരള സഭയുടെ പേരില്‍ നടക്കുന്നത് കൊള്ള, ഇന്നല്ലെങ്കില്‍ നാളെ മറുപടി നല്‍കേണ്ടി വരും’: കെ. മുരളീധരന്‍

ലോക കേരള സഭയുടെ പേരില്‍ നടക്കുന്നത് കൊള്ളയെന്ന് കെ മുരളീധരന്‍ എം.പി. ലോക കേരള സഭയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ കൊള്ളക്ക് ഇന്നല്ലെങ്കില്‍ നാളെ മറുപടി നല്‍കേണ്ടി വരുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോക കേരള സഭ കൊണ്ട് ആര്‍ക്കും പ്രയോജനമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. ‘പ്രവാസികള്‍ക്ക് പ്രയോജനം ഇല്ലാത്തതിനാലാണ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്. ഇത്തരമൊരു പരിപാടി നടത്തുന്നത് സംസ്ഥാന സര്‍ക്കാരിനിന്റെ ധൂര്‍ത്തും വരേണ്യ വര്‍ഗ്ഗത്തിന് വേണ്ടിയുള്ള ഏര്‍പ്പാടുമാണ്. സ്‌പോണ്‍സര്‍ഷിപ്പ് എന്നത് വെറുമൊരു പേരാണ് എന്നും ബക്കറ്റ് പിരിവ് നടത്തുന്നവര്‍ വേറൊരു പേരില്‍ പിരിക്കുകയാണ്’- അദ്ദേഹം കുറ്റപ്പെടുത്തി.