മൊബൈല്‍ പൊട്ടിത്തെറിക്കുന്നതായുള്ള വാര്‍ത്തകള്‍ ഈയിടെയായി നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നു എന്നുള്ളത് വാസ്തവമാണ്. എന്താണ് ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് കാരണം? എങ്ങനെയാണ് ഒരു മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത്? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? മൊബൈല്‍ ഫോണ്‍ എങ്ങനെ സൂക്ഷിക്കണം?
എന്നാല്‍, മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് പെട്ടെന്ന് സംഭവിക്കുന്നതാണെന്ന് കരുതരുത്. അപകടം വരുന്നതിന് മുന്‍പ് മൊബൈല്‍ ഫോണ്‍ തന്നെ പലവിധത്തിലും നമുക്ക് സിഗ്‌നല്‍ തരുന്നുണ്ട്. അത് ശ്രദ്ധിക്കണം. അതില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്നത് ഫോണിന്റെ ബാറ്ററി തകരാര്‍ തന്നെയാണ്. സ്മാര്‍ട്ട് ഫോണുകളില്‍ ലിഥിയം-അയേണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഈ ബാറ്ററിക്ക് തകരാര്‍ സംഭവിച്ചാല്‍ ബാറ്ററിയിലടങ്ങിയ വസ്തുക്കളില്‍ രാസപ്രവര്‍ത്തനം നടക്കുകയും ഇത് പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാല്‍ എങ്ങനെയാണ് ബാറ്ററിക്ക് തകരാര്‍ സംഭവിക്കുന്നത്? എന്ന് ചിന്തിച്ചിട്ടുണ്ടോ?. അമിതമായ ചൂടാണ് ഫോണിന്റെ ബാറ്ററികള്‍ തകരാറിലാകാനുള്ള പ്രധാന കാരണം. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന ബാറ്ററിയോ അമിതമായി പ്രവര്‍ത്തിക്കുന്ന പ്രൊസസറോ പെട്ടെന്ന് ചൂടാകുന്നത് ഫോണിന്റെ രാസഘടനയെ ബാധിക്കും. ഇത് ശൃംഖലാ പ്രതിപ്രവര്‍ത്തനം അഥവാ ചെയിന്‍ റിയാക്ഷനിലൂടെ ബാറ്ററി അമിത ചൂട് ഉത്പാദിപ്പിക്കുന്നതിന് കാരണമാവുകയും ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. വെയിലത്ത് ഫോണ്‍ ഏറെ നേരം വയ്ക്കുക, സിപിയുവിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മാല്‍വെയറിന്റെ സാന്നിദ്ധ്യം, ചാര്‍ജിംഗിലെ പ്രശ്‌നം എന്നിങ്ങനെ ഫോണ്‍ അമിതമായി ചൂടാകുന്നതിന് കാരണങ്ങളേറെയാണ്. മാത്രമല്ല വര്‍ഷങ്ങളേറെയായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളുടെ ആന്തരിക ഘടകങ്ങള്‍ വീര്‍ക്കുകയും അമിതമായി ചൂടാകുകയും ചെയ്യാറുണ്ട്. ഇതും ഫോണ്‍ പൊട്ടിത്തെറിക്ക് കാരണമാകും.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൊബൈല്‍ ഫോണിന്റെ ബോഡിക്ക് വരുന്ന തകരാറുകള്‍ ഒഴിവാക്കാനായി ഫോണ്‍ കവര്‍ ഉപയോഗിക്കുക.
പൊരിവെയിലത്ത് നിന്നും, കനത്ത ചൂടില്‍ നിന്ന് മൊബൈല്‍ ഫോണിനെ സംരക്ഷിക്കുക
ഉറങ്ങുന്നിടത്ത് നിന്ന് ദൂരെ മാറി മാത്രം മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗില്‍ ഇടുക
നല്ല ബാറ്ററി ഹൈജീന്‍ നിലനിര്‍ത്തുക. മൊബൈല്‍ ഫോണ്‍ ബാറ്ററി 30 ശതമാനത്തിലേക്ക് താഴുമ്‌ബോള്‍ ചാര്‍ജ് ചെയ്യാനിടുകയും ബാറ്ററി 80 ശതമാനത്തിലെത്തുമ്‌ബോള്‍ ചാര്‍ജിംഗ് അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നല്ലത്.
ചാര്‍ജിംഗിനായി മൊബൈല്‍ ഫോണ്‍ കമ്ബനി നല്‍കിയ ചാര്‍ജറും കേബിളും മാത്രം ഉപയോഗിക്കുക. മറ്റ് ഫോണ്‍ ചാര്‍ജറുകള്‍ ഉപയോഗിക്കാതിരിക്കുക.
മൊബൈല്‍ ഫോണിനെ ആക്രമിക്കുന്ന മാല്‍വെയറുകളെ കരുതിയിരിക്കുക.
നിര്‍മ്മാണത്തിലെ അപാകതയും മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാറുണ്ട്.

