ന്യൂഡൽഹി: കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിന് സന്ദേശവുമായി രാജ്യസഭാ എംപി കപിൽ സിബൽ. സത്യസന്ധവും നിഷ്പക്ഷവുമായ ഭരണത്തിലൂടെ ജന ഹൃദയം കീഴടക്കണമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയിക്കുക എന്നത് കഠിനമാണ്, എന്നാൽ ജന ഹൃദയം കീഴടക്കുക എന്നത് അതിലും കഠിനമാണെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തേക്ക് സത്യസന്ധവും നിഷ്പക്ഷവുമായ ഭരണം കൊണ്ട് ജന ഹൃദയം കീഴടക്കുക. ഇതൊന്നും ഇല്ലാത്തതുകൊണ്ടാണ് ബിജെപി തോറ്റതെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കർണാടകയിൽ വലിയ വിജയമാണ് കോൺഗ്രസ് നേടിയത്.
ബിജെപി ഭരണത്തിൽ ഇവ ഇല്ലായിരുന്നുവെന്നും ഇതാണ് പാർട്ടി പരാജയപ്പെടാൻ കാരണമെന്നും കപിൽ സിബൽ പറഞ്ഞു. സംസ്ഥാനത്ത് 136 സീറ്റുകൾ നേടാൻ കോൺഗ്രസിന് കഴിഞ്ഞു.

