കൊച്ചി: ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോയ ആദ്യ പാർട്ടി കോൺഗ്രസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഇതിനുദാഹരണമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തുന്നംപാടുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ തകർക്കാൻ തങ്ങൾക്ക് മാത്രമേ സാധിക്കൂവെന്ന് അഹങ്കരിച്ച് മുന്നോട്ട് പോയാൽ കനത്ത തിരിച്ചടിയായിരിക്കും കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടി വരിക. .മതസൗഹാർദ്ദം എപ്രകാരം തകർക്കാമെന്ന് ആസൂത്രണം ചെയ്യുകയാണ് കോൺഗ്രസെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ മാദ്ധ്യമ ശൃംഖല പൂർണമായും സിപിഎമ്മിന് എതിരാണ്. എഐ കാമറ സംസ്ഥാന സർക്കാരിന്റെ സൃഷ്ടിയല്ല. എഐ കാമറയെ സംബന്ധിച്ച് ഉയരുന്ന വിമർശനങ്ങൾ അംസബന്ധമാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

