ജനീവ: മങ്കി പോക്‌സ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. രാജ്യാന്തര തലത്തിൽ മങ്കി പോക്‌സ് ഇപ്പോഴും പടരുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനാലാണ് അടിയന്തരാവസ്ഥ പിൻവലിച്ചത്. നിലവിലെ സാഹചര്യത്തിൽ മങ്കിപോക്‌സ് വ്യാപനം അടിയന്തരാവസ്ഥയായി കണക്കാക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും മങ്കി പോക്‌സിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥനോം വ്യക്തമാക്കി. മങ്കിപോക്‌സ്, ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷം ജൂലൈയിലാണ്.
പനി, പേശിവേദന, ലിംഫ് നോഡുകൾ തുടങ്ങിയവയാണ് കുരങ്ങുപ്പനിയുടെ രോഗലക്ഷണങ്ങൾ. മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങുകളും പ്രത്യക്ഷപ്പെടുന്നു.

