ദ കേരള സ്റ്റോറി ചിത്രത്തിന്റെ വിജയം; അണിയറ പ്രവർത്തകർക്ക് അഭിനന്ദനവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി

ന്യൂഡൽഹി: ദ കേരള സ്റ്റോറി ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. ചിത്രത്തിന്റെ വലിയ വിജയത്തിൽ നിർമ്മാതാവായ വിപുൽ ഷായേയും മറ്റ് പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. അഭിനന്ദനത്തോടൊപ്പം അണിയർ പ്രവർത്തകർക്ക് ഉപദേശവും വിവേദ് അഗ്നിഹോത്രി നൽകുന്നുണ്ട്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രിയപ്പെട്ട വിപുൽ ഷായ്ക്കും സുദീപ്തോ സെന്നിനും ദ കേരള സ്റ്റോറിയുടെ എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. എന്നാൽ, അശുഭമായ മറ്റൊരു കാര്യം കൂടി നിങ്ങളെ ഈ നിമിഷത്തിൽ ഓർമ്മിപ്പിക്കുകയാണ്. നിങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയത് പോലെയാകില്ല. നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത വിദ്വേഷത്തിന് നിങ്ങൾ പാത്രമാകും. പല സമയത്തും നിങ്ങൾക്ക് ആശങ്ക തോന്നിയേക്കാം. എന്നാൽ ഓർക്കുക ഭാരം താങ്ങാൻ നിങ്ങളുടെ ചുമലുകൾക്ക് ശക്തിയുണ്ടോയെന്ന് ദൈവം പരീക്ഷിക്കുന്നതാണിതെന്നും അറിയിച്ചു.

സ്വന്തം വിശ്വാസങ്ങളെയും ധാരണകളെയും ചോദ്യം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് കലയുടെ ലക്ഷ്യം എന്ന് മഹാൻമാരായ ചലച്ചിത്ര പ്രവർത്തകർ പറയുന്നത് കേട്ടാണ് ഞാൻ വളർന്നത്. സിനിമ ഒരു സമൂഹത്തിന്റെ തന്നെ പ്രതിഫലനമാണ്. പഴയ വിഗ്രഹങ്ങളെ പൊളിച്ചെഴുതി പുതിയ വിഗ്രഹങ്ങളെ പ്രതിഷ്ഠിക്കലാണ് സിനിമ ചെയ്യുന്നതെന്നും ഞാൻ കേട്ടിട്ടുണ്ട്. തിന്മ ശക്തമായി നിലനിൽക്കുന്ന അവസരത്തിൽ അതിനെ കലയിലൂടെ തുറന്ന് കാട്ടുക എന്നത് ഒരു കലാകാരന്റെ ധർമ്മമാണ് എന്ന അലിഖിത നിയമം നിലനിൽക്കുന്നുണ്ട്. താൻ കേട്ടത് തെറ്റാണോ? ഒരിക്കലുമല്ല. ഈ ചിന്ത ശരിയാണ്. എന്നാൽ അത് പറയുന്ന ആൾക്കാരാണ് തെറ്റെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.