കൊൽക്കത്ത: ദ കേരള സ്റ്റോറി സിനിമ പശ്ചിമ ബംഗാളിൽ പ്രദർശിപ്പിക്കില്ല. സംസ്ഥാനത്ത് കേരള സ്റ്റോറിയുടെ പ്രദർശനം വിലക്കിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. അതേസമയം, സിപിഎമ്മിനും കേരള സർക്കാരിനുമെതിരെ മമത ബാനർജി വിമർശനം ഉന്നയിക്കുകയും ചെയ്തു.
ബിജെപിയെ വിമർശിക്കേണ്ട സിപിഎമ്മും കേരള സർക്കാരും അവർക്കൊപ്പം പ്രവർത്തിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചു. അതേസമയം, തമിഴ്നാട്ടിലും ദ കേരള സ്റ്റോറിയുടെ പ്രദർശനവും നിലച്ചിരുന്നു. സിംഗിൾ സ്ക്രീൻ തിയേറ്ററുകൾക്ക് പിന്നാലെ തമിഴ്നാട്ടിലെ മൾട്ടിപ്ലെക്സ് തിയറ്ററുകൾ കൂടി പ്രദർശനത്തിനെതിരെ തീരുമാനം എടുത്തതോടെയാണ് ദ കേരള സ്റ്റോറിയുടെ പ്രദർശനം സംസ്ഥാനത്ത് നിലച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്തായിരുന്നു നടപടി.

