ശ്രീനഗര്‍: തീവ്രവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീരിലെ ശ്രീനഗര്‍, കുപ്വാര, പൂഞ്ച്, രജൗരി അടക്കമുള്ള പ്രദേശങ്ങളില്‍ എന്‍ ഐ എ റെയ്ഡ്.
രജൗരി ജില്ലയിലെ കാണ്ടി മേഖലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. രാവിലെ എട്ടു മണിയോടെയായിരുന്നു സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലാരംഭിച്ചത്. ഒരു ഓഫീസര്‍ അടക്കം നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എന്‍ ഐ എയുടെ പരിശോധന.
അതേസമയം, പൂഞ്ചിലെ ടോട്ട ഗലിയില്‍ ഏപ്രില്‍ 20ന് സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. തുടര്‍ന്നാണ് സൈന്യം ഭീകരരുമായുള്ള ഏറ്റുമുട്ടലിന് പദ്ധതിയിട്ടത്.

