സമസ്തയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നില്ല; ജിഫ്രി മുത്തുകോയ തങ്ങള്‍ സിഐസി സമിതികളില്‍ നിന്ന് രാജിവെച്ചു

മലപ്പുറം: സമസ്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ സിഐസി സമിതികളില്‍ നിന്ന് രാജിവെച്ചു. പ്രൊഫ ആലിക്കുട്ടി മുസ്ലിയാരും രാജി അറിയിച്ചു.

സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സാദിഖലി തങ്ങള്‍ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പറഞ്ഞു. ഹക്കീം ഫൈസി അദൃശേരി രാജിവെച്ച ശേഷവും സിഐസിയും സമസ്തയും രണ്ട് തട്ടിലാണ്.

അതേസമയം, കഴിഞ്ഞ ദിവസം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങള്‍ സിഐസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇത് സമസ്തയോട് കൂടിയാലോചിച്ചില്ലെന്നതാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ക്ക് കാരണം. സിഐസി ഉപദേശ സമിതിയില്‍ നിന്നടക്കം ഇരുവരും രാജിവെച്ചു.