കൊച്ചി: കേന്ദ്ര സർക്കാരിന് വന്ദേ ഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. ഹർജിയിൽ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചു. മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യ ഹർജിയാണ് കോടതി തള്ളിയത്. ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും കോടതി നിരീക്ഷിച്ചു.
റെയിൽവേയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

