സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ആലപ്പുഴ: സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണനെ കായംകുളം രാമപുരത്തെ റെയില്‍വെ ലെവല്‍ ക്രോസില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് സോളര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്. ട്രാക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ കാറില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടത്തി. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഇദ്ദേഹമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്.