സംസ്ഥാനത്ത് ലഹരി മാഫിയയുടെ കെണിയിലകപ്പെട്ട് യുടെകള്‍

തിരുവനന്തപുരം: കേരളത്തിലെ പല സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് ഇരയാകുന്നതിന്റെ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ അദ്ധ്യയന വര്‍ഷം 1500ലേറെ കുട്ടികള്‍ സംസ്ഥാനത്ത് ലഹരിക്ക് അടിമകളായി ചികിത്സ തേടിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 160 ലധികം കുട്ടികളെ എക്‌സൈസും പൊലീസും ഡിഅഡിക്ഷന്‍ ചികിത്സകള്‍ക്ക് വിധേയരാക്കിയതില്‍ പലരും സ്വവര്‍ഗ രതി ഉള്‍പ്പെടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരായിരുന്നു.

അതേസമയം, മദ്യം, കഞ്ചാവ് എന്നിവയേക്കാള്‍ എം.ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ സിന്തറ്റിക് ലഹരിക്കാണ് കുട്ടികള്‍ കൂടുതലും അടിമപ്പെടുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികളോ പരിചയക്കാരോ നവ മാദ്ധ്യമങ്ങള്‍ വഴി ചങ്ങാത്തം സ്ഥാപിക്കുന്നവരോ ആണ് കുട്ടികളെ പലപ്പോഴും കെണിയിലാക്കുന്നത്. മക്കള്‍ ലഹരിക്ക് അടിമപ്പെട്ട വിവരം മാനസികമായി അംഗീകരിക്കാത്ത രക്ഷിതാക്കള്‍ അതിനെതിരെ രംഗത്തു വരാത്ത സാഹചര്യങ്ങളുമുണ്ട്.

നഗരത്തിലെ ഒരു പൊതു വിദ്യാലയത്തിലെ ചില സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മകള്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കാന്‍ ശ്രമിച്ചതായി മാതാവ് മാസങ്ങള്‍ക്ക് മുമ്പ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ ബാലവകാശ കമ്മിഷന്റെ അന്വേഷണം ഒഴിച്ചാല്‍ പൊലീസോ എക്‌സൈസോ യാതൊരു നടപടിയും സ്വീകരിച്ചില്ല. ലഹരി കേസുകള്‍ കുത്തനെ ഉയര്‍ന്നിട്ടും, എക്‌സൈസ് ആസ്ഥാനത്ത് കൗണ്‍സലിംഗിന് ആളില്ല. കരാര്‍ കാലാവധി അവസാനിച്ച കൗണ്‍സലര്‍, സൈക്കോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് തസ്തികകളില്‍ നിയമന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല