ന്യൂഡൽഹി: സുഡാനിൽ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കുന്ന ഓപ്പറേഷൻ കാവേരിയിലൂടെ എത്തുന്ന മലയാളികളെ സംസ്ഥാന സർക്കാരിന്റെ ചിലവിൽ കേരളത്തിലേക്ക് എത്തിക്കും. ഡൽഹിയിലും മുംബൈയിലും എത്തിക്കുന്ന മലയാളികൾക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് സർക്കാർ നൽകുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു.
സുഡാനിൽ നിന്നെത്തുന്നവരെ താമസിക്കാനായി മുംബൈയിലും ഹോട്ടൽ മുറികളും തയ്യാറാണ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. അതേസമയം, സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. നേവിയുടെ ഐൻഎസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

