കൊച്ചി: പ്രധാനമന്ത്രിയുടെ റോഡ്ഷോക്കെതിരെ പരാതി. കൊച്ചിയിലെ റോഡ്ഷോക്കെതിരെയാണ് പരാതി. റോഡ് ഷോയിൽ പ്രധാനമന്ത്രി ഗതാഗത നിയമം ലംഘിച്ചുവെന്നാണ് പരാതി. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറിൽ തൂങ്ങി പ്രധാനമന്ത്രി യാത്ര നടത്തിയെന്നാണ് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതി നൽകിയത്. ഡിജിപിക്കും മോട്ടോർ വാഹന വകുപ്പിനും ജയകൃഷ്ണൻ പരാതി നൽകിയിട്ടുണ്ട്.
ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കൾ കൊണ്ട് മറച്ചുവെന്നും പരാതിയിലുണ്ട്. നിയമം എല്ലാവർക്കും ബാധകമാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണമെന്നും പരാതിയിൽ പറയുന്നു.

