അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കും; പ്രഖ്യാപനം നടത്തി ജോ ബൈഡൻ

വാഷിംഗ്ടൺ: അടുത്ത വർഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തി ജോ ബൈഡൻ. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിലൂടെയാണ് ബൈഡൻ തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

യുഎസിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റ് ജോ ബൈഡനാണ്. 80 വയസാണ് ഇദ്ദേഹത്തിനുള്ളത്. വീഡിയോ പുറത്തു വന്നതോടെ ഡെമോക്രാറ്റ് പാർട്ടി അംഗങ്ങളായ ബൈഡനും നിലവിലെ വൈസ് പ്രസിഡന്റ്, ഇന്ത്യൻ വംശജ കമല ഹാരിസും വീണ്ടും മത്സരിക്കുന്ന കാര്യത്തിൽ ഔദ്യോഗിക തീരുമാനമായിരിക്കുകയാണ്.