ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റണോ?

രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നതുമായ സേവനങ്ങള്‍ ലഭിക്കുന്നതിന് ഒരു പൗരന് ആധാര്‍ അത്യാവശ്യമണ്. എന്നാല്‍ ഇന്ന് നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റാനുള്ള ഓപ്ഷനുകള്‍ നിലവിലുണ്ട്. പലര്‍ക്കും അതറിയില്ലെന്നതാണ് വാസ്തവം. ലളിതമായ ഘട്ടങ്ങളിലൂടെ് നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ ഫോട്ടോ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യാം. ഇതിന് 100 രൂപയാണ് ആവശ്യം വരുന്ന തുക.

നിങ്ങളുടെ ഫോട്ടോ ഓണ്‍ലൈനില്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയില്ല എന്നത് ഓര്‍ക്കേണ്ടതാണ്. ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുന്നതിന് അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ക്ക് എന്റോള്‍മെന്റ് ഫോം ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാനും ആധാര്‍ കേന്ദ്രത്തിലേക്ക് പോകുന്നതിന് മുമ്ബ് അത് പൂരിപ്പിക്കാനും കഴിയും.

ആധാര്‍ കാര്‍ഡ് ഫോട്ടോ മാറ്റുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള ഘട്ടങ്ങള്‍ അറിയാം…

ആദ്യം അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ അല്ലെങ്കില്‍ ആധാര്‍ സേവാ കേന്ദ്രം സന്ദര്‍ശിക്കുക

യുഐഡിഎഐ വെബ്സൈറ്റില്‍ നിന്ന് ആധാര്‍ എന്റോള്‍മെന്റ്/കറക്ഷന്‍/അപ്ഡേറ്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുക. ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിക്കുക.

ആധാര്‍ എക്സിക്യൂട്ടിവിന് ബയോമെട്രിക് ഡീറ്റെയില്‍സ് സബ്മിറ്റ് ചെയ്യുക

ആധാര്‍ എക്‌സിക്യൂട്ടീവ് എല്ലാ വിശദാംശങ്ങളും ബയോമെട്രിക് പരിശോധനയിലൂടെ പരിശോധിക്കും.

തുടര്‍ന്ന് പുതിയ ചിത്രം എന്നതില്‍ ക്ലിക്ക് ചെയ്ത് പുതിയ ചിത്രം ആധാര്‍ നമ്ബറില്‍ ഉള്‍പ്പെടുത്തും. ആവശ്യമെങ്കില്‍ നിങ്ങളുടെ തത്സമയഫോട്ടോ തന്നെ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

100 രൂപ ഫീസ് അടയ്ക്കുക

തുടര്‍ന്ന് ആധാര്‍ എക്‌സിക്യൂട്ടീവ് നിങ്ങള്‍ക്ക് ഒരു യുആര്‍എന്‍ ഉള്ള ഒരു അക്‌നോളജ്‌മെന്റ് സ്ലിപ്പ് നല്‍കും

ലഭിച്ചിരിക്കുന്ന യുആര്‍എന്‍ വഴി നിങ്ങള്‍ക്ക് യുഐഡിഎഐ ആധാര്‍ അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കാം

90 ദിവസത്തിനുള്ളില്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യും.

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യുആര്‍എന്‍ നമ്ബര്‍ ഉപയോഗിച്ച് നിങ്ങളുടെ ഏറ്റവും പുതിയ ആധാര്‍ കാര്‍ഡിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും കഴിയും.ആധാര്‍ പോര്‍ട്ടലില്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ 90 ദിവസമെടുക്കും.ആധാര്‍ കാര്‍ഡിലെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുന്നതിന് രേഖകളൊന്നും ആവശ്യമില്ല. അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍, ഉപയോക്താവിന് പോര്‍ട്ടലില്‍ നിന്ന് പുതിയ കോപ്പി ഡൗണ്‍ലോഡ് ചെയ്യാനും ഭാവിയിലെ ഉപയോഗത്തിനായി അതിന്റെ പ്രിന്റ് ഔട്ട് എടുക്കാനും കഴിയും