ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവസ്തുവാണ് ചോളം. വിറ്റാമിനുകള്‍, മിനറൽസ്, ഫൈബര്‍, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയവ ചോളത്തിൽ ധാരാളമായുണ്ട്.
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള വസ്തു കൂടിയാണ് ചോളം. ചോളം കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവയും ചോളത്തിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഇത് സഹായകമാണ്.
വിളർച്ചയുടെ സാധ്യത കുറയ്ക്കാൻ ചോളം കഴിക്കുന്നത് പ്രയോജനപ്രദമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചോളം ഗുണം ചെയ്യും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ ചെറുക്കാനും ചോളം സഹായിക്കും. അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണമാണിത്.
പ്രമേഹരോഗികൾ ദിവസവും അൽപം ചോളം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

