ഫെഫ്കക്ക് ഒപ്പമെന്ന് ആഷിഖ് അബു; എഡിറ്റിങ് കാണിക്കണമെന്ന് വാശിപിടിക്കുന്ന നടന്‍മാര്‍ ആരെന്ന് പറയണമെന്ന് ടോവിനോ

സിനിമയുടെ എഡിറ്റിങ് നിര്‍മാതാവിനെ മാത്രം കാണിച്ചാല്‍ മതി എന്ന ഫെഫ്കയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് സംവിധായകന്‍ ആഷിഖ് അബു.

നടന്‍മാര്‍ സിനിമയുടെ എഡിറ്റില്‍ ഇടപെടുന്നത് പുതിയ സംഭവമല്ല. എന്നാല്‍, ഇപ്പോഴാണ് അക്കാര്യം പുറത്തുപറയാന്‍ അണിയറപ്രവര്‍ത്തകര്‍ തയാറായത്. ഇക്കാര്യത്തില്‍ താന്‍ ഫെഫ്കയുടെ ഒപ്പമാണ്’- ആഷിഖ് അബു പറഞ്ഞു.

അതേസമയം, എഡിറ്റിങ് കാണിക്കണമെന്ന് വാശിപിടിക്കുന്ന ചില നടന്‍മാര്‍ ആരാണെന്ന് ആരോപണം ഉന്നയിച്ചവര്‍ വെളിപ്പെടുത്തണമെന്ന് നടന്‍ ടോവിനോ തോമസും ആവശ്യപ്പെട്ടു. നീലവെളിച്ചം സിനിമയുടെ ഗള്‍ഫ് റിലീസിന്റെ ഭാഗമായി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.