കൊച്ചി: വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസ് ഹൈക്കോടതി വൈപ്പിന്‍ റൂട്ടില്‍. ഈ മാസം 26 മുതല്‍ പൊതുജനങ്ങള്‍ക്ക് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യാം. 20 രൂപയാണ് നിരക്ക്.
അതേസമയം, ഏപ്രില്‍ 27 മുതല്‍ വൈറ്റില-കാക്കനാട് റൂട്ടില്‍ സര്‍വീസ് തുടങ്ങും. 30 രൂപയാണ് ഈ റൂട്ടിലെ നിരക്ക്. രാവിലെ ഏഴു മുതല്‍ രാത്രി എട്ടുവരെയാണ് സര്‍വീസ്.
വാട്ടര്‍ മെട്രോയുമായി ബന്ധപ്പെട്ട് 15 റൂട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഒരോ റൂട്ടിലേക്കും വാട്ടര്‍ മെട്രോയുടെ പരമാവധി നിരക്ക് 40 രൂപയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

