തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റത് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം; തെളിവുകള്‍ പുറത്ത്

തിരുവനന്തപുരത്തു നവജാത ശിശുവിനെ വിറ്റത് മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ചത് പ്രകാരമാണെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായി.

കുഞ്ഞിന്റെ അമ്മ തൈക്കാട് ആശുപത്രിയില്‍ ഏഴാം മാസത്തില്‍ ചികിത്സ തേടുന്ന സമയത്തു തന്നെ ആശുപത്രിയില്‍ നല്‍കിയത് കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ മേല്‍വിലാസമാണ്. വില്‍പന തീരുമാനിച്ചതിന് ശേഷമാണ് ചികിത്സാ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റിയത്. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന ഡോക്ടര്‍ക്കാണ്. പ്രതിദിനം ശരാശരി 700 പേര്‍ ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയാണിത്.

അതേസമയം, സംഭവത്തില്‍ കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയില്‍ നിന്നടക്കം കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. കുഞ്ഞിനെ വാങ്ങിയ സ്ത്രീ നല്‍കിയ മൊഴി പൊലീസ് പരിശോധിക്കുകയാണ്. ജോലിക്കിടെ പരിചയപ്പെട്ട യുവതിയാണ് കുഞ്ഞിനെ വിറ്റത് എന്നാണ് ഇവര്‍ നല്‍കിയമൊഴി.