ജമ്മു കശ്മീരിലെ ഭീകരാക്രമണം; തിരിച്ചടി നടത്താൻ ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യം. വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണവും തെരച്ചിലും ശക്തമാക്കിയിരിക്കുകയാണ് സൈന്യം. പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാനായി ആകാശമാർഗമുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ ഈ ആക്രമണത്തെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ നോക്കിക്കാണുന്നത്. ജെയ്‌ഷേ മുഹമ്മദ് അനൂകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

എൻഐഎ സംഘവും, ബോംബ് സ്‌ക്വാഡും സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീമും പ്രദേശത്ത് പരിശോധന നടത്തി. കേസിൽ എൻഐഎ അന്വേഷണം നടത്തും.