ന്യൂഡല്‍ഹി: കേരളത്തിലെ മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും പ്രതിപക്ഷ നേതാവിന്റെയും പഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ആവശ്യപ്പെട്ട് ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ വിശദവാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം. യാതൊരു ചട്ടവും പാലിക്കാതെയാണ പേഴ്‌സണണ്‍ സ്റ്റാഫുകളുടെ നിയമനമെന്നും പെന്‍ഷന്‍ നല്‍കാനുള്ള ചട്ടം ഭരണഘടന വിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
അതേസമയം, ഗുജറാത്തില്‍ പഴ്സണല്‍ സ്റ്റാഫ് നിയമനം നടത്തുന്നത് സമാന രീതിയിലാണെന്നും ഇവര്‍ക്ക് ഓണറേറിയമാണ് നല്‍കുന്നതെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞു. എന്നാല്‍, മാറിമാറി വന്ന സര്‍ക്കാരുകള്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കേരളത്തില്‍ പഴ്സണല്‍ സ്റ്റാഫുകളുടെ നിയമനം നടത്തിയതെന്ന് അഭിഭാഷകരായ കെ. ഹരിരാജും, എ. കാര്‍ത്തിക്കും കോടതിയെ അറിയിച്ചു. കൂടാതെ, വര്‍ഷങ്ങളായി പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.
ഇതേത്തുടര്‍ന്നാണ് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ ജസ്റ്റിസ് അജയ് റസ്‌തോഗി, ജസ്റ്റിസ്‌ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചത്.

