ന്യൂഡൽഹി: തോക്കുകളുടെ നിയമവിരുദ്ധ ഉപയോഗവുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശവുമായി സുപ്രീം കോടതി. കള്ളത്തോക്കുകളുടെ ഉപയോഗം നിയന്ത്രിക്കാൻ എന്ത് ചെയ്തുവെന്ന് സംസ്ഥാനങ്ങൾ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കള്ളത്തോക്കുകൾ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള കേസിലാണ് കോടതി ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്.

