കൊച്ചി: വിഷു ആഘോങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി 10 മുതൽ രാവിലെ 6 മണിവരെ പടക്കം പൊട്ടിക്കുന്നതിനാണ് നിയന്ത്രണമുള്ളത്. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.
കൊച്ചി നഗരത്തിൽ വായു മലിനീകരണ തോത് ഉയർന്ന സാഹചര്യത്തിലാണ് പടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. പടക്കം പൊട്ടിക്കുന്നതിലൂടെയുള്ള പുക ഏറെ നേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. അതുകൊണ്ടാണ് രാത്രി വൈകിയുള്ള പടക്കം പൊട്ടിക്കൽ നിയന്ത്രിക്കാൻ തീരുമാനിച്ചതെന്നും എറണാകുളം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

