മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് റിപ്പോർട്ട്. റഷ്യൻ മാദ്ധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് പുടിനുള്ളതെന്നാണ് പുറത്തു വരുന്ന വിവരം. പുടിൻ കാഴ്ചക്കുറവ് നേരിടുന്നുണ്ടെന്നും നാവിന് ഗുരുതരമായ രോഗം ബാധിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ചില ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്ത അവസ്ഥയും അദ്ദേഹം അനുഭവിക്കുന്നുണ്ട്. ഇതിന് പുറമെ കടുത്ത തലവേദനയും പുടിനെ അലട്ടുന്നുവെന്നാണ് വിവരം.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടർമാർ നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. പുടിന്റെ വലത് കൈക്കും കാലിനും ബലക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് പുടിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകളുണ്ടെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

