ആഡംബര വാഹനമായ റേഞ്ച് റോവര്‍ സ്വന്തമാക്കി മലയാളികളുടെ പ്രിയ നടന് മോഹന്‍ലാല്‍.
റേഞ്ച് റോവറിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫി ലോങ് വീല്വെയ്സാണ് പുതിയ വാഹനം. 3.39 കോടി രൂപയാണ് വില. ഹബുക്ക സില്‍വര്‍ നിറമാണ് വാഹനത്തിന്. കൊച്ചിയിലെ പുതിയ വസതിയില്‍വച്ചാണ് മോഹന്‍ലാല്‍ വാഹനം ഡീലര്‍മാരില്‍നിന്ന് സ്വന്തമാക്കിയത്. വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നതിന്റെയും ഡ്രൈവ് ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വെല്‍ഫയര്‍, ലംബോര്‍ഗിനി ഉറുസ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, മെഴ്സിഡസ് ബെന്‍സ് ജി എല്‍.എസ് ക്ളാസ് തുടങ്ങിയ ആഡംബര കാറുകളും മോഹന്‍ലാലിന്റെ ഗാരേജില്‍ ഇടം പിടിച്ചിട്ടുണ്ട്.

