തിരുവനന്തപുരം: കവി സുഗത കുമാരിയുടെ വീടായ ‘വരദ’ ഇപ്പോഴത്തെ ഉടമ കൈമാറാൻ തയാറായാൽ വില നൽകി സർക്കാർ ഏറ്റെടുക്കുമെന്ന് ഉറപ്പു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സുഗത കുമാരിയുടെ വീട് അടിയന്തരമായി ഏറ്റെടുത്തു സ്മാരക മന്ദിരമാക്കണമെന്ന് ആവശ്യപ്പെട്ട് സൂര്യ കൃഷ്ണമൂർത്തി മുഖ്യമന്ത്രി കണ്ടിരുന്നു. ഈ സമയമാണ് സർക്കാർ ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനും ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്.
വിഷയത്തിലെ സാധ്യതകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സജി ചെറിയാന് ചുമതല നൽകി. സുഗതകുമാരിയുമായി ഏറെ ആത്മബന്ധമുള്ള ആളെന്ന നിലയിലാണു ‘വരദ’ ഏറ്റെടുക്കുന്ന വിഷയത്തിൽ ഇടപെട്ടതെന്നാണ് സൂര്യ കൃഷ്ണമൂർത്തി വ്യക്തമാക്കുന്നത്. സൂര്യ കൃഷ്ണമൂർത്തി മുഖ്യമന്ത്രിയെയും മന്ത്രിയെയും കണ്ട് വിഷയം സംസാരിച്ചത് കണ്ണൂരിൽ വെച്ചാണ്.

