കോഴിക്കോട് ട്രെയിൻ ആക്രമണ കേസ്; തീവ്രവാദ ബന്ധം തള്ളാനാകില്ലന്ന് ദേശീയ അന്വേഷണ ഏജൻസി

തിരുവനന്തപുരം: കോഴിക്കോട് ട്രെയിൻ ആക്രമണ കേസിൽ തീവ്രവാദ ബന്ധം തള്ളാനാകില്ലന്ന് ദേശീയ അന്വേഷണ ഏജൻസി. പ്രാഥമിക റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. സംഭവം പരിശോധിക്കുമ്പോൾ ആസൂത്രിത സ്വഭാവമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കൊച്ചി – ചെന്നെ ഉദ്യോഗസ്ഥരാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഷാരൂക്ക് സെയ്ഫി എന്തുകൊണ്ട് കേരളം തെരഞ്ഞെടുത്തുവെന്ന് വലിയ സംശയമാണ്. ബോഗിയിലെ മുഴുവൻ പേരെയും വധിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്താമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടൂതൽ പേരെ ഡൽഹിയിൽ കേരള പോലീസ് സംഘം ചോദ്യം ചെയ്തു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടൂതൽ നീക്കങ്ങളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ബാങ്ക് ഇടപാടുകളും ശേഖരിക്കും.